2009, ഒക്‌ടോബർ 14, ബുധനാഴ്‌ച

ഖസാക്ക് - നിര്‍വചനങ്ങളുടെ തുലാസ്സ് - 1

"ഓം സഹ നാ വവതു

സഹ നൌ ഭുനക്തു

സഹ വീര്യം കരവാ വഹൈ

തേജസ്വി നാ വാ ധീതമസ്തു

മാ വിദ്വിഷാ വഹൈ ഹീ

ഓം ശാന്തി ശാന്തി ശാന്തി"

ഇതു ഒരു തിലോദകം. ഒരു നുള്ള് തിലം, ഇത്തിരി തെച്ചിപ്പൂവ്, കുഴച്ചുരുട്ടിയ പിണ്ഡം, ഒരു നൂലിഴ, ഒരു കിണ്ടിയില്‍ ജലം, പവിത്രം.

കര്‍ക്കിടകത്തിന്റെ കറുത്ത വാവ്.

സ്വര്‍ഗ്ഗ വാതിലുകള്‍ തുറന്നു പിതൃക്കള്‍ ഭൂമിയിലേക്ക് ഇറങ്ങി വന്നു ശ്രാദ്ധം കൊള്ളുന്ന നാള്‍.

ഇവിടെ, ജീവിതത്തിന്റെ ഈ നദിക്കരയില്‍ അര്ഘ്യ പാദ്യന്ഗലൊരുക്കി ഞാന്‍ ഒരു ശ്രാധമ്ര്‍പ്പിക്കുകയാണ്.

ഇത് ഓ വീ വിജയന് വേണ്ടിയാണ്. ജീവിതത്തിന്റെ അവസാന നാളുകളില്‍ മൌനത്തിന്റെ വല്മീകത്തിലേക്കു ഉള്‍വലിഞ്ഞ ആ മഹാ കര്‍മയോഗിക്ക്. (മൌനമാണ് ഏറ്റവും വലിയ കരുത്തെന്നു അരവിന്ദനും നമ്മോടു പറഞ്ഞിട്ടുണ്ട്. )

വായനക്കാരാ, താങ്കള്‍ വിജയനെ വായിച്ചിട്ടുണ്ടാവും. ഒരുപാട്. രവിയും പത്മയും മൊല്ലാക്കയും മാധവന്‍ നായരും അപ്പുക്കിളിയും ചെതലി മലയും കിഴക്കന്‍ കാറ്റു പിടിക്കുന്ന കരിമ്പനക്കൂട്ടങ്ങളും രതിയുടെ തീക്ഷ്ണ നൊമ്പരങ്ങളും പലായനത്തിന്റെ തീവണ്ടി മുറികളും കാലവര്‍ഷത്തിന്റെ ചുവന്ന പരല്‍ മീനുകളും നിങ്ങളെയും വേട്ടയാടുന്നുണ്ടാവം.

വെള്ളയിയപ്പനും ചവിട്ടുവണ്ടിയും അടിയന്തരാവസ്ഥയിലെ പരശ്ശതം കാര്ടൂനുകളും നിങ്ങളുടെയും ജീവിതത്തിന്റെ ഒരു ഭാഗമായിട്ടുന്ടെങ്കില്‍ -ഉവ്വ് എങ്കില്‍, നമുക്കു ഈ സംഭാഷണം എളുപ്പമാണ്. കാരണം, ആരോടെങ്കിലും പറയണം എന്ന് മനസ്സു വിങ്ങുന്ന ചില നേരങ്ങള്‍ ഇല്ലേ, അത് തന്നെയാണ് ഇത്.

ഇത് ഒരു പ്രബന്ധമല്ല. ഒരു സംഭാഷണം മാത്രമാണ്.

നാം വെറുതെ വിജയനെക്കുറിച്ച് സംസാരിക്കുന്നു. വിജയനെക്കുറിച്ച് സംസാരിക്കുമ്പോള്‍ നാം അരവിന്ദനെക്കുരിച്ചു, അടൂര്‍ ഗോപാലകൃഷ്ണനെക്കുരിച്ചു, ഹരിപ്രസാദ്‌ ചൌരസിയയെക്കുരിച്ചു, ഭീംസെന്‍ ജോഷിയെക്കുരിച്ചു, എം എഫ്‌ ഹുസ്സൈനെക്കുരിച്ചു, സച്ചിനെക്കുറിച്ച്, രാജീവ്‌ ഗാന്ധിയെക്കുറിച്ച്, കോള്‍ മാര്‍ക്സിനെക്കുരിച്ചു, അല്ഫോന്‍സ് കണ്ണംതാനതെക്കുരിച്ചു , ജെ ആര്‍ ഡീ ടാടയെക്കുരിച്ചു, സുഗതകുമാരി ടീച്ചരെക്കുരിച്ചു, ഓ എന്‍ വീ യെക്കുറിച്ച്, വയലാരിനെക്കുരിച്ചു , മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ചു, സുരേഷ് കുറുപ്പിനെയും എ കെ ആന്റൊനിയെയും കുറിച്ചു,നായനാരെക്കുരിച്ചു, അങ്ങിനെ ഭൂമിയിലും ആകാശത്തും ഒക്കെയുമുള്ള എല്ലാറ്റിനെയും കുറിച്ചു നാം സംസാരിക്കും.

നമുക്കു പക്ഷെ വിജയനില്‍ നിന്നും തുടങ്ങാം.കാരണം, വിജയനെക്കുറിച്ചുള്ള എന്തും നമ്മെ ശുദ്ധീകരിക്കും. ആ സാത്വികത നമ്മെ സ്പര്‍ശിക്കും. അത് ഉള്ളിന്റെയുള്ളില്‍ നില നില്ക്കും.

നമുക്കു ഖസ്സാക്കിലേക്ക് പോകാം?

"ഖസാക്ക് - നിര്‍വചനങ്ങളുടെ തുലാസ്സ്"

5 comments:

grkaviyoor പറഞ്ഞു...

വിജയനിലെക്കുള്ള യാത്ര കസാക്കിന്‍ തുലാസിലുടെ നടരാജതാണ്ഡവത്തിലുടെ അറിയുവാന്‍ ഉത്സാഹം തരുമാറു ഈ കുറുപ്പുകള്‍ കുറിച്ച അനുഗ്രഹിതനായ കഥ കാരനാം നടരാജന്‍ അവര്‍കള്‍ക്ക് നമോവാകം

Jayesh/ജയേഷ് പറഞ്ഞു...

ഖസാക്ക് വഴി ഒന്ന് പോയി വരുന്നത് ഗുണം ചെയ്യും ...ഇപ്പോഴും വലിയ മാറ്റമൊന്നുമില്ലെന്നാണ്‌ കേട്ടത്

Renjith പറഞ്ഞു...

ഖസാക്കിനെയും വിജയനെയും നിര്‍വചനത്തിന്റെ തട്ടില്‍ തൂക്കിയാല്‍ ഏത് തട്ടിനായിരിക്കും ഭാരം ?

Chitra Sathyan പറഞ്ഞു...

ഓം സഹാനവവതു ... എന്ന ഉപനിഷിത്‌ ശാന്തി മന്ത്രം ശ്രാദ്ധ കര്മംകള്‍ക്ക് ഉപയോഗിക്കുമോ എന്ന് അറിയില്ല. വിജയന് ശ്രാദ്ധം ചെയ്തുകൊണ്ടുള്ള തുടക്കം നന്നായി. ആസംസകള്‍ . പി ഐ ദിലീപ് കുമാര്‍

ANITHA HARISH പറഞ്ഞു...

khasaakkinte ithihaasam ente ishtangalil onnaanu. o v vijayanum. aashamsakal.