2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

നടരാജതാണ്ഡവം!

ബ്ലോഗിന്റെ പേരും ഞാനുമായി യാതൊരു ബന്ധവുമില്ല.

ഈ പേരു ഗ്രേറ്റ്‌ എ പീ ജെ യില്‍ നിന്നും കടമെടുത്തതാണ്.

തഞ്ചാവൂരിലെ ആ ചെറിയ വീടിന്റെ കിടപ്പ് മുറിയില്‍ രണ്ടു ആഡംബര വസ്തുക്കളെ ഉള്ളു -
ഒന്നു ഒരു വീണ. മറ്റൊന്ന് ഒരു നടരാജ വിഗ്രഹം.

ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: നടരാജ താണ്ഡവം ലോകത്തിന്റെ സത്തയാണ്. ശബ്ദവും അഗ്നിയും കലരുന്ന ദ്രാവിദീയന്‍ തിയറിയാണ് ആണവ സ്ഫോടനം. അത് തന്നെയാണ് ബിഗ്‌ ബാന്‍ഗ് - പ്രപഞ്ചത്തില്‍ ജീവന്‍ ഉരുത്തിരിഞ്ഞത് ഈ താണ്ഡവത്തില്‍ നിന്നുമാണ്.

ജീവന്‍ ഉരുത്തിരിയുന്നത് അമ്മയില്‍ നിന്നും ആണ്‌ -

അതിനാല്‍ താണ്ഡവം, മാതൃ ഭാവമാണ്.

(ഈ പേരു തീരുമാനിച്ച ഹരികൃഷ്ണന് എന്റെ ഒരു പ്രണാമം അര്‍പ്പിക്കുന്നു....)

6 comments:

പിപഠിഷു പറഞ്ഞു...

ബൂലോകത്തേയ്ക്ക് സ്വാഗതം!... മറ്റൊരു പുലി കൂടി ബൂലോകത്തേയ്ക്ക്...

അജ്ഞാതന്‍ പറഞ്ഞു...

auspicious beginning
-krish

Ashly പറഞ്ഞു...

:)

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

സ്വാഗതം മച്ചൂ

വികടശിരോമണി പറഞ്ഞു...

സ്വാഗതം സുഹൃത്തേ.
ഓഫ്:ഇപ്പൊ വരുമ്പൊഴേ ആളുകളെ പുലിയാക്കൽ തുടങ്ങിയോ?നന്നായി.

പിപഠിഷു പറഞ്ഞു...

അല്ല വികടശിരോമാണീ.. പുലി ആക്കിയതല്ല...! :)

ഞാന്‍ ജനിക്കുന്നതിനു മുന്നേ തന്നേ ആള് പുലിയാ...! വളരെ പണ്ട് അച്ചടിച്ചു വന്ന കഥകളും മറ്റുമൊക്കെ ഞാന്‍ വായിച്ചിട്ടുണ്ട്...

പിന്നെ ഒരു ബന്ധം കൂടി ഉണ്ട്... എന്റെ അച്ഛന്റെ സ്വന്തം അനുജന്‍ ആണ്... എന്റെ ചിറ്റപ്പന്‍ . ;)

കുറെ നാളായി മലയാളം എഴുതി കാണുന്നില്ല. പുലി ആണെന്ന് അറിയാവുന്നത് കൊണ്ട് നേരെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നു... അത്രേ ഉള്ളൂ...